Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adarsh Death

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

പ​റ​വൂ​ര്‍: പെ​രു​വാ​രം ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കൂ​ട്ടു​കാ​രോ​ടൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. ഏ​ലൂ​ര്‍ നോ​ര്‍​ത്ത് പാ​ട്ടു​പു​ര​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ത​ട​ത്തി​പ്പ​റ​മ്പി​ല്‍ ലൈ​ജു -ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദ​ര്‍​ശാ(15)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പെ​രു​വാ​രം ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​യി​ലു​ള്ള കു​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

പാ​നാ​യി​ക്കു​ളം ലി​റ്റി​ല്‍​ഫ്ല​വ​ര്‍ ഹൈ​സ്‌​കൂ​ള്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ആ​ദ​ര്‍​ശ്, ട്യൂ​ഷ​ന്‍ പ​ഠി​ക്കു​ന്ന സ്ഥാ​പ​നം പെ​രു​വാ​രം ട​ര്‍​ഫി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം കൂ​ട്ടു​കാ​രോ​ടൊ​ത്ത് തി​രി​ച്ചു പോ​കു​മ്പോ​ഴാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. കൂ​ടെ​യു​ള​ള​വ​രി​ല്‍ ചി​ല​ര്‍ കു​ള​ത്തി​ലി​റ​ങ്ങി നീ​ന്തി​യ ശേ​ഷം ക​ര​യ്ക്ക് ക​യ​റി. ഇ​തി​നി​ടെ വെ​ള്ള​ത്തി​ല്‍ താ​ണു​പോ​യ ആ​ദ​ര്‍​ശി​നെ ര​ക്ഷി​ക്കാ​ന്‍ കൂ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ള്‍ ക​ര​യു​ന്ന​ത് കേ​ട്ട് നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് അ​ഗ്‌​നി​ര​ക്ഷാ​സേ​നാ വി​ഭാ​ഗം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​റ​വൂ​ര്‍ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ ര​മേ​ഷ് ഡി. ​കു​റു​പ്പ് എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് സം​സ്‌​കാ​രം ന​ട​ത്തും. സ​ഹോ​ദ​രി: അ​തു​ല്യ.

Latest News

Corehub Up